Sunday, 9 October 2016

ഗൂഗിള്‍ പിക്‌സല്‍ എത്തുന്നു ഐ ഫോണിനു വെല്ലുവിളിയുമായി !


                                              വന്‍ വിജയമായ  നെക്സസ് സീരീസിനു ശേഷം ഗൂഗിള്‍ തങ്ങളുടെ ആവനാഴിയിലെ അടുത്ത അസ്ത്രം തൊടുത്തിരിക്കുകയാണ് .സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രോഡക്ട് ലോഞ്ചില്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ് എല്‍ എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പതിപ്പുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. 4K ഫുള്‍ എച്ച്.ഡി വീഡിയോ സൗകര്യത്തോടെയെത്തുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് നഗെറ്റ് പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുക. ആപ്പിളിന്റെ ഐ ഫോണിനു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അവതരിപ്പിച്ച രണ്ട്   മോഡലുകളും  സ്ക്രീന്‍ സൈസിലും ഡിസ്പ്ലേ റെസലൂഷനിലും ബാറ്ററി കപ്പാസിറ്റിയിലും മാത്രമാണ് വെത്യസ്തത പുലര്‍ത്തുന്നത്.


                                            
                                      
                                                5 ഇഞ്ച്‌ സ്ക്രീന്‍ സൈസില്‍ ഫുള്‍ HD AMOLED ഡിസ്പ്ലേയില്‍ പിക്സല്‍ എത്തുമ്പോള്‍ 5.5 ഇഞ്ചിന്റെ  QHD AMOLED ഡിസ്പ്ലേയാണ് പിക്സല്‍ XL നു ഉള്ളത് .2770mAH ബാറ്ററിയില്‍ 19 ദിവസത്തെ സ്റ്റാന്റ് ബൈ ടൈം പിക്സല്‍ ഓഫര്‍ ചെയുമ്പോള്‍ 3450mAH ബാറ്ററിയില്‍ 23 ദിവസത്തെ സ്റ്റാന്റ് ബൈ ടൈമാണ് പിക്സല്‍ XL ന്റെ മികവ്.15 മിനിറ്റ് ചാര്‍ജിംഗില്‍ 7 മണിക്കൂര്‍ യൂസേജ് ടൈമാണ് കമ്പനിയുടെ മറ്റൊരു അവകാശ വാദം.




                                          അലൂമിനിയം യൂണിബോഡിയിൽ ഗ്ലാസ് ഫിനിഷിലാണ് പിക്സലിന്റെ നിർമാണം. 2.5 D കോർണിംഗ് ഗോറില്ല ഗ്ലാസ് 4 ഡിസ്പ്ലേക്കു കരുത്ത് പകരുമ്പോൾ 4GB LPDDR3 റാം പർഫോർമൻസിനു കരുത്ത് നൽകുന്നു. 2.5GHz സനാപ്ഡ്രാഗൺ 821 ക്വാഡ്കോർ പ്രൊസ്സസ്സറിന്റെ വേഗത അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്.



ഇതുവരെ റിലീസ് ആയിട്ടുള്ള എല്ലാ മൊബൈല്‍ ഫോണുകളെയും അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ റെറ്റിംഗ് (DxOMark score of 89) ഉള്ള 12.3 മെഗാ പിക്സല്‍ റിയര്‍ ക്യാമറ തന്നെയാണ് പിക്സലിന്റെ മുഖ്യ ആകര്‍ഷണം.8 മെഗാ പിക്സലിന്റെ മുന്‍ ക്യാമറയും മികച്ചു നില്‍ക്കുന്നു.
ഗൂഗിള്‍ അലോയിലൂടെ  അവദരിപ്പിച്ച ഗൂഗിള്‍ അസിസ്റ്റന്റ് അപ്ലിക്കേഷനാണ് പിക്‌സല്‍ ഫോണുകളുടെ പ്രധാന സവിശേഷത. ഫോണിന് ശബ്ദത്തിലൂടെ നിര്‍ദ്ദേശം നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് അസിസ്റ്റന്റിനെ ആകര്‍ഷകമാക്കുന്നത്.24 മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമര്‍ സര്‍വീസ് സേവനവും ഫോണില്‍ തന്നെ ലഭ്യമാകും.ഗൂഗിള്‍ ഡ്യു വീഡിയോ മെസഞ്ചര്‍ ആപ് ഇതിലുണ്ട്. ഹൈ റെസലൂഷ്യനില്‍ അണ്‍ലിമിറ്റഡ് വീഡിയോ, ഫോട്ടോ സ്‌റ്റോറേജും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്
USB Type-C™,ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍,3.5MM ഹെഡ് സെറ്റ് ജാക്ക് എന്നിവയാണ് മറ്റു സവിശേഷതകള്‍.

പിക്സലുമായി  ഒരു താരതമ്യം 


ഫ്‌ളിപ്കാര്‍ട്ടിലൂടെ ഇന്ത്യയില്‍ ഈ ഫോണുകള്‍ വാങ്ങാം.സില്‍വര്‍,ബ്ലാക്ക്,ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന പിക്സല്‍ 
മോഡലുകളുടെ വില 

Pixel (32GB)         - 57,000. Order now
Pixel (128GB)        - 66,000. Order now
Pixel XL (32GB)    - 67,000. Order now
Pixel XL (128GB)    - 76,000. Order now


പിക്സലിൽ എടുത്ത ചില ചിത്രങ്ങൾ 









by : CompleteShopper



No comments: