Sunday 2 October 2016

18 GB RAM : ഞെട്ടാന്‍ തയ്യാറായികൊള്ളൂ



ടുരിംഗ് റോബോട്ടിക് ഇന്ടസ്ട്രീസ്(TRI) ലോകത്തെ ഞെട്ടിക്കുവാന്‍ വേണ്ടി അവരുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ "കടെന്‍സ (Cadenza)"യുടെ വിവരങ്ങള്‍ പുറത്തു വിട്ടു.6.4" ഇഞ്ച്‌ സൈസില്‍ എത്തുന്ന ഒരു കുഞ്ഞു റോബോട്ട് എന്ന് ഇതിനെ വിശേഷിപ്പിക്കാം.


18 GB റാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ സ്നാപ് ഡ്രാഗണ്‍ 830 യുടെ 3 പ്രോസ്സേസ്സോര്‍ ഒരേ സമയം ഉപയോഗിക്കുന്ന പുതിയ ടെക്നോളജിയുടെ ആവിഷ്കാരം ആണ് കാണാന്‍ സാധിക്കുക.
(TRI plans on connecting multiple CPUs via WiGig by implementing an ad-hoc driver to the 60GHz channel via on-board USB3.0. This complicated computing process stores a transient matrix in SSD of CPU(1), then it recomputes and shares the transient matrix with the other SSD of CPU(2) simultaneously. This results in the CPUs sharing their computing power in Parallel).

"മോണോലിത്(MONOLITH - Chaconne)" എന്ന് പേര് നല്‍കിയിട്ടുള്ള പുതിയ മോഡലില്‍ 60 മെഗാ പിക്സെല്‍ ബാക്ക് ക്യാമറയും 20 മെഗാ പിക്സെല്‍ ഫ്രണ്ട് ക്യാമറയും ആണ് ഒരുക്കുന്നത്.



സ്വോര്‍ഡ് ഫിഷ്‌ ഓപറേറ്റിങ്ങ്‌ സിസ്റ്റെത്തില്‍ പ്രവര്‍ത്തിക്കുന്ന "മോണോലിത്" ആര്‍ടിഫിഷ്യല്‍ ഇന്‍റെലിജെന്‍സിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.ഹൈട്രെജെന്‍ ഫ്യുവല്‍ സെല്‍ ആണ് പ്രതീക്ഷിക്കുന്ന മറ്റൊരു പുതുമ.

Liquidmorphium


സ്റ്റൈന്‍ലെസ് സ്റ്റീലിനെക്കാളും റ്റൈറ്റാനിയത്തെക്കാളും കരുത്ത് കൂടിയതും ഷോക്ക് റെസിസ്റ്റിങ് പവര്‍ ഉള്ളതുമായ "ലിക്വിഡ് മോര്‍ഫിയം" ഉപയോഗിച്ച് ആണ് ഈ കരുത്തന്റെ നിര്‍മ്മാണം.


2017 ല്‍ റിലീസ് ചെയ്യും എന്നു പ്രതീക്ഷിക്കുന്ന കടെന്‍സയുടെ ഭാവി എന്താകും എന്നറിയാന്‍ തല്‍ക്കാലം കാത്തിരിക്കുകയെ നിര്‍വാഹമുള്ളു.... 




No comments: