Tuesday 27 September 2016

ഷവോമി Mi5S & Mi5S പ്ലസ്‌



പാവപ്പെട്ടവന്റെ ആപ്പിള്‍ എന്നാണ് ചൈനീസ് മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ഷവോമിക്ക് (Xiaomi)( ലോകം ചാര്‍ത്തികൊടുത്ത വിളിപ്പേര്.കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ സവിശേഷതകള്‍ എന്നും ആരാധകര്‍ക്ക് എത്തിക്കുന്നതില്‍ ഷവോമി മുന്നിട്ടു നില്‍ക്കുന്നു. Redmi Note 3 (യുടെ വന്‍ വിജയത്തിന് ശേഷം പ്രീമിയം മൊബൈലുകളിലെക്ക് കടന്ന ഷവോമിയുടെ Mi 5 ശ്രേണിയിലെ പുതുതലമുറ ഫോണുകള്‍ ആണ് Mi 5s ഉം Mi 5s പ്ലസും.

 

സാമ്യതകളിലും വെത്യസ്തത പുലര്‍ത്തുന്ന 2 മോഡലുകളും 64 ജിബി / 128 ജിബി വേര്‍ഷനുകളിലാണ്‌ എത്തുന്നത്.Snapdragon 821 പ്രോസ്സസ്സര്‍ ശക്തി പകരുന്ന 2 ഫോണുകള്‍ക്കും ആൻഡ്രോയിട് മാര്‍ഷ്മെല്ലോ ഓപറേറ്റിങ്ങ്‌ സിസ്റെതില്‍ MIUI 8 ആണ് യുസര്‍ ഇന്റെര്ഫേസ്. കൂടാതെ UFS 2.0 storage, 4MP സെല്ഫി ക്യാമറ,USB-C,Dual SIM,QUICK CHARGE 3.0 എന്നിവയാണ് പൊതുവായ സവിശേഷതകള്‍.


  

5.15 ഇഞ്ച്‌ ഫുള്‍ HD 1920 x 1080, 428 PPI ഡിസ്പ്ലേയിലാണ് mi 5S എത്തുന്നത്.2.5D ഗ്ലാസ്‌ ഫ്രണ്ട് പാനല്‍ Snapdragon ന്റെ ഏറ്റവും പുതിയ ടെക്നോളജി ആയ അള്‍ട്ര സോണിക് ഫിംഗര്‍ പ്രിന്റോട് കൂടി ആണ്.12MP ബാക്ക് ക്യാമറ Sony IMX 378 സെന്സറില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.3200 mAh ബാറ്ററി 3GB/4GB LPDDR4 റാം Adreno 530 graphics  എന്നിവയാണ് മറ്റു സവിശേഷതകള്‍.

 
   

5.7 ഇഞ്ച്‌ ഫുള്‍ HD 1920 x 1080, 386 PPI ഡിസ്പ്ലേയിലാണ് mi 5S പ്ലസ്‌ എത്തുന്നത്.പഴയ മോഡലിനെ അപേക്ഷിച് ഫുള്‍ മെറ്റാലിക് ബോഡി ആണ് പ്ലസിനുള്ളത് .13MP യുടെ ഡുവല്‍ ബാക്ക് ക്യാമറ ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതോടൊപ്പം 4K വീഡിയോ റിക്കോഡിംഗ്, 720p സ്ലോ മോഷന്‍ വീഡിയോ റിക്കോഡിംഗ് എന്നിവ സാധ്യമാക്കുന്നു.3800 mAh ബാറ്ററി 4GB/6GB LPDDR4 റാം Adreno 530 graphics  എന്നിവയാണ് മറ്റു സവിശേഷതകള്‍.

   

2.35GHz ക്ലോക്ക് സ്പീഡ്, 4G+/4G/3G/2G നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് എന്നിവ കൂടാതെ Infrared, Gyro, Accelerometer, Proximity sensor, Ambient light sensor, Hall Sensor, Electronic compass, Barometer എന്നിവയും എടുത്ത് പറയത്തക്ക സവിശേഷതകള്‍ ആണ്.

 

 

SAMSUNG S7 EDGE, HTC 10, LG V20 തുടങ്ങിയ 2016 ലെ ഫ്ലാഗ്ഷിപ് ഫോണുകളോട് കിടപിടിക്കത്തക്ക സവിശേഷതകളോടെ എത്തുന്ന mi5s കടുത്ത ഒരു മത്സരം കഴ്ച്ചവേക്കും എന്നുള്ള കാര്യത്തില്‍ സംശയം ഇല്ല.
ഒക്ടോബറോടെ ഇന്ത്യയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്ന ഫോണുകളുടെ ഏകദേശ വില

Mi5s- Rs 22999.00


Mi5s PLUS – Rs 26999.00